12 മേയ്, 2020


covid 19 street art
corona street art
Vadakkekkara
#vadakkekkara
Athijeevara



സ്ട്രീറ്റ് ആർട്ട്
അതിജീവര
അതിജീവനത്തിന്റെ വരയരങ്ങ്
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ചിത്രകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് കോവിഡ് 19, ലോക്ക് ഡൗൺ, കൊറോണ പ്രതിരോധം.  മുതലായ ആശയങ്ങൾ നൽകിക്കൊണ്ട്  സ്ട്രീറ്റ് ആർട്ട് "അതിജീവര" അതിജീവനത്തിന്റെ വരയരങ്ങ്, ലോക്ക്ഡൌൺന്  ശേഷം ജനങ്ങൾ  പുറത്തിറങ്ങുമ്പോൾ അവർ കാണുന്നത് ഇത്തരം ലളിതമായ വരകൾ ആയിരിക്കും. മാസ്ക് ധരിക്കുന്നതിന് പ്രാധാന്യം ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം. പോലീസ് സംവിധാനത്തിന് ഐക്യദാർഢ്യം കേരള സർക്കാരിന്റെ പ്രവർത്തനമികവ് വടക്കേക്കരയിൽ എമർജൻസി റെസ്പോൺസ് ടീമിന്റെ പ്രവർത്തനമികവ്. ഉപ്പുവെള്ളത്താൽ  ചുറ്റപ്പെട്ട വടക്കേകരയിലെ കൃഷിയുടെ വിജയഗാഥ. ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ഒരു നോട്ടീസിലൂടെ വായിച്ചറിയുന്നതിനേക്കാൾ  എളുപ്പം  ജനങ്ങൾക്ക് വരയിലൂടെ മനസ്സിലാക്കുവാൻ സാധിക്കുമെന്നതിനാൽ ആണ് ഇത്തരം ഒരു പ്രവർത്തനം. സർഗാത്മകമായ കഴിവുകൾ കൈവശമുള്ള എല്ലാവർക്കും അവസരം നൽകി.... വരകൾ കാണാം 










































കൊറോണ എന്ന മഹാമാരി ലോകത്തെയാകെ സ്തം ബിപ്പിച്ചു ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ലക്ഷക്കണക്കിന് മനുഷ്യ ജീവനുകൾ ഇതിനോടകം പൊലിഞ്ഞിരിക്കുന്നു. ലോക രാഷ്ട്രങ്ങൾ വൈറസിനെ പ്രതിരോധിക്കാനും മനുഷ്യ ജീവനുകൾ രക്ഷിക്കുവാനും ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിരോധ ദൗത്യം കൈയ്യാളുന്നു.'


ഒരു ഭീഷണിയായി കടന്നു വന്നേക്കാമായിരുന്ന ഈ വിപത്തിനെ ഒരു പരിധിവരെയെങ്കിലും പിടിച്ചു നിർത്താൻ നമ്മുടെ കൊച്ചു കേരളത്തിനു കഴിഞ്ഞിരിക്കുന്നു.
ലോകത്തിനു തന്നെ മാതൃകയായി അതിജീവനത്തിന്റെ മഹത്തായ മാതൃക സമ്മാനിക്കാൻ ഈ കൊച്ചു സംസ്ഥാനത്തിനു ഇതിനോടകം കഴിഞ്ഞു.

ആരോഗ്യ പ്രവർത്തകരും മറ്റു സംവിധാനങ്ങളും വിശ്രമമില്ലാത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
 ഈ നാളുകളിൽ കേരളത്തിലെ കൊച്ചു പ്രദേശമായ വടക്കേക്കരയും മാതൃക പരമായ പോരാട്ടത്തിനു കയ്യാപ്പു ചാർത്തി.
ലോക്ക് ഡൗൺ എന്ന വിരസ ജനകമായ തടവറയെ കാർഷിക മുന്നേറ്റത്തിന്റെ പുതിയ പാത വെട്ടിത്തിളക്കവാൻ ഇതിനോടകം കഴിഞ്ഞു.എമർജൻസി റെസ്പോൺസ് ടീം സജീവമായി കോ വിഡ് പ്രതിരോധത്തെ  ഗ്രാമപ്രദേശങ്ങൾക്ക് കൈത്താങ്ങാവുന്നു അങ്ങനെ അങ്ങനെ ആവുന്നത്ര രീതിയിൽ വാക്കേക്കര സംസ്ഥാനത്തിനു തന്നെ പുതിയ ഊർജസ്വലമായ ചുവടു വെപ്പുകൾ മുന്നോട്ട് വെച്ചു മാതൃകയാവുന്നു.